മറ്റു പ്രധാന സ്ഥലങ്ങള്‍
പ്രധാന ആരാധനാലയങ്ങള്‍
പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രം:
വൈക്കം ഉദയനാപുരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകളോളം പഴക്കം ചെന്ന മഹാവിഷ്ണു ക്ഷേത്രമാണിത്. പിതൃകുന്നം എന്ന പേര് പിതൃ സ്മരണയുമായ ബന്ധപ്പെട്ട വിശ്വാസങ്ങളിൽ നിന്നും ആചാര അനുഷ്ഠാനങ്ങളിൽ നിന്നും ഉണ്ടായതാണ് എന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ആളുകളാണ് വർഷം തോറും ഇവിടെ സന്ദർശിക്കുന്നത്.
തൃപ്പക്കുടം ശ്രീ മഹാദേവ ക്ഷേത്രം:
കോട്ടയം ജില്ലയിൽ വൈക്കം – വെച്ചൂർ റൂട്ടിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഒരു പിഠത്തിൽ രണ്ട് ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത്. കൊമ്പനാനയ്ക്ക് പ്രവേശനം ഇല്ലാത്ത ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
സെൻറ് മേരീസ് ചർച്ച്, വെച്ചൂർ:
തെക്കൻ കേരളത്തിലെ അതിപുരാതനമായ മരിയൻ തിർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വെച്ചൂർപള്ളി. വൈക്കത്ത് നിന്നും 10 കി.മീ. തെക്ക്മാറി വേമ്പനാട്ട് കായലിന് അരികിൽ തണ്ണീർമുക്കം – വെച്ചൂർ ബണ്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്നു. ഭക്ത ജനങ്ങൾ പരിശുദ്ധ അമ്മയെ വെച്ചൂർ മുത്തി എന്നും വിളിച്ചു വരുന്നു.
AD 1463 ൽ (കൊല്ലവർഷം 639) ൽ പള്ളി സ്ഥാപിതമായി എന്ന് വിശ്വസിക്കുന്നു. ഇന്ന് കാണുന്ന ദേവാലയത്തിൻറെ പണി ആരംഭിച്ചത് 1864 ൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ഛൻ തറക്കല്ലിട്ടു കൊണ്ടാണ്.