ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ് ആയതിനാല്‍ ഇതിലെ കണ്ടന്‍റുകള്‍ അപൂര്‍ണ്ണമാണ്.
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

         ജനകീയ പങ്കാളിത്തത്തോടെ സമഗ്രവും സുസ്ഥിരവുമായ ഗ്രാമവികസനം ഉറപ്പാക്കി. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കാർഷിക വികസനം ഗ്രാമീണ അടിസ്ഥാന സൌകര്യ വികസനം, സ്ത്രീ ശിശുക്ഷേമം, സാമൂഹ്യ സുരക്ഷ, സുസ്ഥിര പരിസ്ഥിതി സംരക്ഷണം, തൊഴിലവസരങ്ങളുടെ സൃഷ്ടി എന്നീ മേഖലയിൽ ഗുണമേന്മയുള്ളതും സുതാര്യവും കാര്യക്ഷമവും, ജന സൌഹൃദവുമായ സേവനങ്ങൾ സമയ ബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുക, പ്രാദേശിക വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ സുസ്ഥിര വികസനം കൈവരിക്കുകയും അവ നില നിർത്തുകയും, സാമൂഹിക നീതിയും തുല്യ അവസരങ്ങളും ഉറപ്പാക്കി മാതൃകാപരമായ പ്രാദേശിക സ്വയംഭരണ സ്ഥാപനമായി ഉയരുകയും ചെയ്യുക.

ലക്ഷ്യം

          സമഗ്രവും സുസ്ഥിരവുമായ ഗ്രാമവികസനം ഉറപ്പാക്കി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിൻറെ കാഴ്ചപ്പാട്, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക വികസനം, അടിസ്ഥാന സൌകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ ശിശുക്ഷേമം, സാമൂഹ്യനീതി എന്നിവയ്ക്ക് മുൻഗണന നൽകി ജനകീയ പങ്കാളിത്തത്തോടെ മികച്ച സേവനങ്ങൾ ഉറപ്പാക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭ്യമാക്കുന്ന മാതൃകാ പ്രാദേശിക സ്വയംഭരണ സ്ഥാപനമായി മാറുകയും ചെയ്യുക എന്നതാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിൻറെ ലക്ഷ്യം.