സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍
സാമൂഹ്യസുരക്ഷാ പെൻഷനുകൾ
കേരള സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷക തൊഴിലാളികൾ, 50 വയസ്സിന് മുകളിലുള്ള അവിവാഹിത വനിതകൾ തുടങ്ങിയവർക്ക് നൽകുന്ന ധനസഹായമാണ്. അർഹരായവർക്ക് പ്രതിമാസം പെൻഷൻ ലഭിക്കുന്നതിലൂടെ അവരുടെ അടിസ്ഥാന ജീവിതച്ചെലവുകൾക്ക് സഹായം ലഭിക്കുന്നു.
ഗുണഭോക്താക്കള്‍ അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലാണ് പെന്ഷന് ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.
നിലവിൽ പ്രധാന സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ നിരക്ക് പ്രതിമാസം ₹2,000 ആണ്.
സാമൂഹ്യ സുരക്ഷാ പെൻഷനുകള്‍ താഴെ പറയുന്നവയാണ്.
1.ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
2.വിധവാ പെൻഷൻ
3.ഭിന്നശേഷി വിഭാഗക്കാർക്കുള്ള പെൻഷൻ
4. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ
5.കർഷകത്തൊഴിലാളി പെൻഷൻ