ഓപ്പറേഷന് തൂഫാന് 2.0
October 1, 2026
ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ തൂഫാൻ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ശശികുമാറിന്റെ നേതൃത്വത്തിൽ തൂഫാൻ പ്രതിജ്ഞയെടുക്കുകയും തൂഫാൻ വാരിയർ പ്രഖ്യാപനവും തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും നടത്തുകയും ചെയ്തു. ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈക്കം പോലീസ് സ്റ്റേഷനിലെ C I ഷമീർ ഖാൻ, SI റോജി എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ബ്ലോക്ക് ഓഫീസിലെയും മറ്റ് ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവർ പങ്കെടുത്തു സംസ്ഥാന തല ഉൽഘാടന പരിപാടിയുടെ ലൈവ് സ്ട്രീമിംഗും നടത്തി.